Quantcast

സംസ്ഥാനത്ത് നാളെ മുതൽ നൈറ്റ് കർഫ്യൂ

രാത്രി ഒമ്പത് മണിമുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    19 April 2021 12:14 PM

Published:

19 April 2021 11:41 AM

സംസ്ഥാനത്ത് നാളെ മുതൽ നൈറ്റ് കർഫ്യൂ
X

സംസ്ഥാനത്ത് നാളെ മുതൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി ഒമ്പത് മണിമുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനും തീരുമാനമായി. അതേസമയം പകൽ സമയത്ത് പൊതുഗതാഗതത്തിന് വിലക്കൊന്നും ഏർപ്പെടുത്തില്ലെന്നാണ് തീരുമാനം. സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഓൺലൈൻ ക്ലാസുകൾ നടത്താം. തീയറ്ററുകളുടേയും മാളുകളുടേയും പ്രവർത്തന സമയം കുറയ്ക്കാനും ധാരണയായി. കടകളുടെ പ്രവർത്തന സമയം കുറയ്ക്കാനുള്ള തീരുമാനവും ചീഫ് സെക്രട്ടറിയുടെ നേത്യത്വത്തിൽ പുരോഗമിക്കുന്ന യോഗത്തിലുണ്ടാകാനാണ് സാധ്യത.

TAGS :

Next Story