Quantcast

ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലി യൂത്ത് കോൺഗ്രസ് ഭാരവാഹി

യൂത്ത് കോൺഗ്രസ് ഔട്ട്‌റീച്ച് സെൽ വൈസ് ചെയർമാൻ ആയാണ് നിയമനം.

MediaOne Logo

abs

  • Published:

    20 Jun 2023 8:13 AM GMT

nikhil paily
X

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത് കോൺഗ്രസ്. ഇന്ത്യന്‍ യൂത്ത് കോൺഗ്രസ് ഔട്ട്‌റീച്ച് സെൽ വൈസ് ചെയർമാൻ ആയാണ് നിയമനം. സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് ഭാരവാഹി പട്ടിക പുറത്തിറക്കിയത്.

അഡ്വ. മനു അർജുൻ പി ആണ് വർക്കിങ് ചെയർമാൻ. വൈസ് ചെയർമാനായി നിഖിൽ പൈലിക്ക് പുറമേ, കെഎം ഷിയാസ്, ലാലൻ ആർ, വിനീഷ് വി.സി, ശശി പി.എ എന്നിവരും ഇടംപിടിച്ചു.

2022 ജനുവരി പത്തിന് കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് ധീരജ് നിഖിൽ പൈലിയുടെ കുത്തേറ്റുമരിച്ചത്. കേസിൽ നിലവിൽ ജാമ്യത്തിലാണ് ഇദ്ദേഹം. നിഖിലിന് പുറമേ, കോൺഗ്രസ് പ്രവർത്തകരായ ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി എബ്രഹാം തേക്കിലക്കാട്ട്, നിതിൽ ലൂക്കോസ്, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻ ബേബി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

TAGS :

Next Story