നിഖിൽ തോമസിന്റെ വ്യാജബിരുദം: എം.എസ്.എം കോളേജിനെതിനെതിരെയും സർവകലാശാല നടപടിയെടുത്തേക്കും
വൈസ് ചാൻസലർ വിശദീകരണം തേടിയതിന് പിന്നാലെ കോളേജ് മറുപടി നൽകിയിരുന്നു
കൊച്ചി: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജബിരുദ വിവാദത്തിൽ കേരള സർവകലാശാല നടപടി തുടരുന്നു. കായംകുളം എം. എസ്.എം കോളേജിനെതിനെതിരെയും സർവകലാശാല നടപടിയെടുത്തേക്കും. വൈസ് ചാൻസലർ വിശദീകരണം തേടിയതിന് പിന്നാലെ കോളേജ് മറുപടി നൽകിയിരുന്നു.
ചട്ടം ലംഘിച്ചില്ല എന്നാണ് മറുപടി എങ്കിലും കോളേജ് അധികൃതർക്ക് വീഴ്ച ഉണ്ടായി എന്ന് സർവകലാശാല വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളേജിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടാകും. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വാർത്ത സമ്മേളനത്തിലാകും അച്ചടക്ക നടപടി സംബന്ധിച്ച കാര്യം വിശദീകരിക്കുക.
Next Story
Adjust Story Font
16