Quantcast

'അൻവറിനോട് സ്‌നേഹമുണ്ട്, എന്നാൽ പാർട്ടിയോട് അതിലേറെ': മരിക്കും വരെ സിപിഎമ്മിനൊപ്പമെന്ന് നിലമ്പൂര്‍ ആയിഷ

'പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ്. അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല.'

MediaOne Logo

Web Desk

  • Published:

    2 Oct 2024 5:46 PM GMT

അൻവറിനോട് സ്‌നേഹമുണ്ട്, എന്നാൽ പാർട്ടിയോട് അതിലേറെ: മരിക്കും വരെ സിപിഎമ്മിനൊപ്പമെന്ന് നിലമ്പൂര്‍ ആയിഷ
X

നിലമ്പൂർ: മരിക്കും വരെ സിപിഎമ്മിനൊപ്പമായിരിക്കുമെന്ന് സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്പൂർ ആയിഷ. താൻ മുഖ്യമന്ത്രിക്കൊപ്പമാണെന്നും അൻവറിനോട് സ്‌നേഹമുണ്ട് എന്നാൽ പാർട്ടിയോട് അതിലേറെ സ്‌നേഹമുണ്ടെന്നും ആയിഷ ഫേസ്ബുക്കിൽ കുറിച്ചു.

നിലമ്പൂർ ആയിഷ തനിക്ക് പിന്തുണ അർപ്പിച്ചതായി ഇന്ന് പി.വി അൻവർ തന്റെ ഫേസ്ബുക്കിൽ ഇരുവരും ഒരുമിച്ചുള്ള വിഡിയോ പങ്കുവച്ച് വ്യക്തമാക്കിയിരുന്നു. അതിൽ അൻവറിന്റെ പോരാട്ടത്തിന് നൂറ് ശതമാനം പിന്തുണ എന്ന് ആയിഷ പറയുന്നതും കേൾക്കാം. അന്‍വറിനൊപ്പം പത്രസമ്മേളനത്തിലും ആയിഷയും ഉണ്ടായിരുന്നു. ഇതിനിടെയാണ് ആയിഷ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം സഹിതം ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം....

മുഖ്യമന്ത്രിക്കൊപ്പം'

ഇന്ന് അൻവറിന്റെ വീടിന്റെ മുന്നിൽ കൂടി പോയപ്പോൾ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തിൽ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഓർമ്മയിൽ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. MLA യോട് സ്‌നേഹമുണ്ട്. പാർട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കൾ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരാണ് എന്ന രീതിയിൽ വാർത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതിൽ ഖേദിക്കുന്നു.

നിലമ്പൂർ ആയിഷ മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല.

ലാൽ സലാം.



TAGS :

Next Story