Quantcast

നിലമ്പൂർ ‍ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്: പി.വി അൻവറിന് ജാമ്യം

നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-06 12:38:53.0

Published:

6 Jan 2025 11:35 AM GMT

നിലമ്പൂർ ‍ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്: പി.വി അൻവറിന് ജാമ്യം
X

മലപ്പുറം: നിലമ്പൂർ ‍ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ പി.വി അൻവർ എംഎൽഎക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 35000 രൂപ കെട്ടിവെക്കണം. ഇടവിട്ട ബുധനാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അന്വേഷണസംഘം ആവശ്യപ്പെടുമ്പോഴെല്ലാം അവർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസിൽ നേരത്തെ തന്നെ വാദം പൂർത്തിയായിരുന്നു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കായിരുന്നു അൻവറിനെ റിമാൻഡ് ചെയ്തത്.

ഭരണമുന്നണിക്ക് എംഎൽഎയോട് ശത്രുതയെന്നും പ്രതിഷേധത്തിൽ എന്താണ് അസ്വാഭാവികതയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആക്രമണം ആസുത്രിതമാണെന്നും അൻവറിനെ കസ്റ്റഡിയിൽ വേണെമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.

ഇന്നലെ രാത്രി വീട്ടിലെത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയും പി.ശശിയുമാണ് അറസ്റ്റിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു വനംവകുപ്പ് ഓഫീസിലേക്കുള്ള പ്രതിഷേധം. രാത്രി എട്ടരയൊടെയാണ് നിലന്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 50ലധികം വരുന്ന പൊലീസ് സംഘം അൻവറിന്‍റെ ഒതായിയിലെ പുത്തൻവീട്ടിലെത്തുന്നത്. മണിക്കൂറോളം സംഘം അൻവറിന്‍റെ വീട്ടിൽ ചെലവഴിച്ചു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെതിരെ കേസെടുത്തത്. സ്പീക്കറുടെ അനുമതിക്ക് പിന്നാലെയുള്ള അറസ്റ്റ് ഭരണകൂട ഭീകരതയെന്നായിരുന്നു പി.വി അന്‍വറിന്‍റെ ആദ്യപ്രതികരണം.



TAGS :

Next Story