നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി
കോഴിക്കോട്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. നീലേശ്വരം സ്വദേശി ബിജുവാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.
ആകെ ആറുപേരെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാലുപേർ ചികിത്സയിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായത് ദുരന്തത്തിൻ്റെ ആഘാതം കുറച്ചു.
Next Story
Adjust Story Font
16