നീലേശ്വരം വെടിക്കെട്ട് അപകടം; ഒരു മരണം കൂടി
ഇതോടെ ആകെ മരണം അഞ്ചായി
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. കരിന്തളം മഞ്ഞളാംകാട്ട് സ്വദേശി രജിത്ത് (36) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രജിത്തിന്റെ മരണം.
ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി.
കാഞ്ഞങ്ങാട് വൈദ്യുതി ഓഫീസിലെ താത്ക്കാലിക ഡ്രൈവറായിരുന്ന് രജിത്ത്.
അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 4 പ്രതികളിൽ മൂന്നുപേർക്ക് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ജില്ലാ കോടതി സ്വമേധയാ കേസെടുത്ത് ജാമ്യവിധി റദ്ദാക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി കെ.ടി. ഭരതൻ, പടക്കം പൊട്ടിച്ച പി. രാജേഷ് എന്നിവർക്കാണ് അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കിയത്. സംഭവത്തിൽ ഇനി 5 പേരെ കൂടി പിടികൂടാനുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Adjust Story Font
16