നിപ: ഇരുപതിലധികം മോണോ ക്ലോണൽ ആന്റി ബോഡി ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് ഐ.സി.എം.ആർ ഡയറക്ടർ
ഓസ്‌ട്രേലിയയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നത്
ഡൽഹി: നിപ രോഗബാധയെ പ്രതിരോധിക്കാൻ ഇരുപതിലധികം മോണോ ക്ലോണൽ ആന്റി ബോഡി ഡോസ് ഇന്ത്യയിൽ എത്തിക്കുമെന്ന് ഐ.സി.എം.ആർ ഡയറക്ടർ രാജീവ് ഭാൽ. ഓസ്‌ട്രേലിയയിൽ നിന്നാണ് മരുന്ന് എത്തിക്കുന്നത്. നിലവിൽ 10 പേർക്ക് നൽകാനുള്ള ഡോസ് മാത്രമേയുള്ളു.
ഇതുവരെ ആർക്കും മരുന്ന് നൽകിയിട്ടില്ലെന്ന് രാജീവ് ഭാൽ പറഞ്ഞു. രോഗബാധിതരാവയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ അനുപാതം കിട്ടിയ ശേഷമാണ് മരുന്നുകൾ ഉപയോഗിക്കുക. 2018ൽ നിപ ഉണ്ടായത് വവ്വാലുകളിൽ നിന്നാണ്. വവ്വാലുകളിൽ നിന്ന് എങ്ങനെയാണ് മനുഷ്യരിലേക്ക് പകർന്നതെന്ന് അറിയില്ലെന്നും രാജീവ് ഭാൽ പറഞ്ഞു.
Next Story
Adjust Story Font
16