Quantcast

നിപ: കോഴിക്കോട്ടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്‌

വടകര താലൂക്കിലെ 9 പഞ്ചായത്തുകളെ കണ്ടെയ്ൻമെൻറ് സോണിൽ നിന്നൊഴിവാക്കി

MediaOne Logo

Web Desk

  • Updated:

    2023-09-21 15:35:40.0

Published:

21 Sep 2023 3:30 PM GMT

നിപ: കോഴിക്കോട്ടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്‌
X

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലും ഫറുക്ക് മുൻസിപ്പാലിറ്റിയിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. വടകര താലൂക്കിലെ 9 പഞ്ചായത്തുകളെ കണ്ടെയ്ൻമെൻറ് സോണിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

ബാങ്കുകളും ട്രഷറികളും രണ്ട് മണിവരെയും കടകൾ രാത്രി 8 മണിവരെയും പ്രവർത്തിക്കാം. ജില്ലയിൽ ഇന്ന് നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധനയ്ക്കയച്ച 27 സാമ്പിളുകളും നെഗറ്റീവാണ്. ഒരാൾകൂടെ ഇന്ന് സമ്പർക്കപ്പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ള 981 പേരാണ് ഇപ്പോൾ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

TAGS :

Next Story