Quantcast

നിപ: മലപ്പുറത്തെ കണ്ടയിൻമെന്റ് സോണിൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളാണ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    16 Sep 2024 4:35 AM GMT

Nipah in Malappuram, 15 year old under treatment
X

മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തിൽ മലപ്പുറത്തെ കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല, വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ മാത്രമെ പ്രവർത്തിക്കാവൂ. മെഡിക്കൽ സ്‌റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല, സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കാൻ പാടില്ല, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളും മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡുമാണ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.

TAGS :

Next Story