ആശ്വാസം; ഇന്ന് പുതിയ നിപ കേസില്ല, 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് നീക്കി
36 വവ്വാലിലുകളുടെ സാമ്പിൾ ശേഖരിച്ചു പുനയിലേക്ക് അയച്ചു. ഓരോ വവ്വാലിന്‍റെയും മൂന്ന് സാമ്പിളുകള്‍ വീതമാണ് പരിശോധനക്കയച്ചത്
കോഴിക്കോട്: നിപ ഭീതി ഒഴിയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് പുതിയ നിപ കേസുകളില്ല. 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് നീക്കിയെന്നും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യ മന്ത്രി.
''ഇതുവരെ 1233 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 34167 വീടുകൾ ഇതുവരെ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തിയിട്ടുണ്ട്. മെഡി കോളേജിൽ 23 പേർ ചികിത്സയിൽ തുടരുന്നുണ്ട്. 36 വവ്വാലിലുകളുടെ സാമ്പിൾ ശേഖരിച്ചു പുനയിലേക്ക് അയച്ചു. ഓരോ വവ്വാലിന്‍റെയും മൂന്ന് സാമ്പിളുകള്‍ വീതമാണ് പരിശോധനക്കയച്ചത്''. വീണാ ജോർജ് പറഞ്ഞു.
ആശ്വാസകരമായ ദിനമാണ് ഇന്ന് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Next Story
Adjust Story Font
16