നിപ: പുതിയ പോസ്റ്റീവ് കേസുകളില്ല, 1270 പേർ സമ്പർക്ക പട്ടികയിൽ
47,605 വീടുകളിൽ സർവൈലൻസിന്റെ ഭാഗമായി പരിശോധന നടത്തിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് നിപ പുതിയ പോസ്റ്റീവ് കേസുകളില്ല. 218 സാമ്പിളുകൾ പരിശോധിച്ചെന്നും 1270 പേർ സമ്പർക്ക പട്ടികയിലുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പോസ്റ്റീവായി ചികിത്സയിലുളള നാലു പേരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പൊലീസിന്റെയും സഹായത്തോടുകൂടിയാണ് സമ്പർക്ക പട്ടികയിൽ ഉള്ള ആളുകളെ കണ്ടെത്തിയത്. ഇന്ന് 37 പേരെ സമ്പർക്കപട്ടികയിൽ കണ്ടെത്തിയിട്ടുണ്ട്.136 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 47,605 വീടുകളിൽ സർവൈലൻസിന്റെ ഭാഗമായി പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിനോടൊപ്പം വെറ്റിനറി സർവകലാശാലയിലെ വിദഗ്ധരും ജില്ലയിലെത്തി പരിശോധന നടത്തി. നിരന്തരമായി കമ്മ്യൂണിറ്റി സർവൈലൻസ് നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സംഘത്തിലെ മൂന്ന് ടീം ലീഡേഴ്സ് മടങ്ങി. പതിമൂന്നാം തിയതി കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച ഇടങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Adjust Story Font
16