Quantcast

തിരുവനന്തപുരത്തെ നിപ ഭീതി ഒഴിയുന്നു; വിദ്യാർഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കാട്ടാക്കട സ്വദേശിനിയുടെ പരിശോധനാ ഫലം ഇന്ന് വരും.

MediaOne Logo

Web Desk

  • Updated:

    2023-09-17 04:28:03.0

Published:

17 Sep 2023 2:52 AM GMT

തിരുവനന്തപുരത്തെ  നിപ ഭീതി ഒഴിയുന്നു; വിദ്യാർഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ഭീതിയൊഴിയുന്നു. തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർഥിയുടെ നിപ ഫലം നെഗറ്റീവ്. കാട്ടാക്കട സ്വദേശിനിയുടെ പരിശോധനാ ഫലം ഇന്ന് വരും. അതോടൊപ്പം 51 പേരുടെ പരിശോധന ഫലവും ഇന്നറിയാം. തിരുവനന്തപുരത്ത് രണ്ടുപേർക്കായിരുന്നു രോഗം സംശയിച്ചിരുന്നത്. കോഴിക്കോട്ട് നിന്നു വന്നയാളായിരുന്നു മെഡിക്കൽ വിദ്യാർഥി. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കൾ കോഴിക്കോട്ട് നിന്നു വന്നിരുന്നു. രോ​ഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചത്. തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് ഇവരുടെ സാമ്പിളുകൾ പരിശോധിച്ചത്.

അതോടൊപ്പം കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണ വിധേയമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ശനിയാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ജില്ലയിൽ 1,192 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അതിൽ അഞ്ചുപേർ ലക്ഷണങ്ങളോട് കൂടി ​ഐസൊലേഷനിലാണ്. ചികിത്സയിലുളളവരുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട്. നിപ ബാധിത മേഖലകളിൽ പഠനത്തിനായി കേന്ദ്രമൃഗ സംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ കോഴിക്കോട്ടെത്തും.

TAGS :

Next Story