Quantcast

നിപ: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തും; നിർദേശം നൽകി സർക്കാർ

ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-13 03:37:10.0

Published:

13 Sep 2023 3:24 AM GMT

nipha virus,kozhikode,containment zone, online classes ,നിപ വൈറസ്,കോഴിക്കോട് നിപ സ്ഥിരീകരിച്ചു,നിപ ജാഗ്രത,ആരോഗ്യ ജാഗ്രത,,കേരളത്തില്‍ നിപ സ്ഥിരീകരിച്ചു,latest malayalam news
X

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനം.ഇതു സംബന്ധിച്ച്പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനാണ് നിർദേശം നൽകിയത്.

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷകൾ പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത് . ആയഞ്ചേരി, മരുതോങ്കര , തിരുവള്ളൂർ , കുറ്റ്യാടി , കായക്കൊടി, വില്യപ്പളളി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകളിലാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചത്.കണ്ടെയ്ൻമെന്റ് സോണുകളിലെ സ്‌കൂളുകൾക്കും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ സർക്കാർ - അർധസർക്കാർ- പൊതുമേഖലാ- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്നു പ്രവർത്തിക്കാൻ പാടില്ല.

കണ്ടെയ്ൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. പ്രസ്തുത വാർഡുകളിൽ കർശനമായ ബാരികേഡിങ് നടത്തേണ്ടതാണ്. ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണം.ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമാണ് അനുവദനീയം. പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല.

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വിവിധ പ‍ഞ്ചായത്തുകളിലെ വാർഡുകൾ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡുകൾ

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡുകൾ

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡുകൾ

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡുകൾ

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡുകൾ

വില്യാപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാർഡുകൾ

കാവിലുംപാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡുകൾ

TAGS :

Next Story