കെട്ടിട പെർമിറ്റ് ഫീസ് വർധന: സർക്കാർ നടപടിയെ വിമർശിച്ചതിന് സൈബർ ആക്രമണമെന്ന് യൂട്യൂബറുടെ പരാതി
വ്യക്തിപരമായ അധിക്ഷേപമടക്കം നേരിടുന്നതായാണ് പരാതി
കോഴിക്കോട്: കെട്ടിട പെർമിറ്റ് ഫീസ് വർധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ചതിന് സൈബർ ആക്രമണം എന്ന് യൂട്യൂബറുടെ പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി നിസാർ ബാബുവാണ് മാസ്റ്റർ പീസ് യൂട്യൂബ് ചാനൽ വീഡിയോയിലൂടെ പെർമിറ്റ് ഫീസ് വർധനവിന് എതിരെ പ്രതികരിച്ചത്. ഇതിന് പിന്നാലെ വ്യക്തിപരമായ അധിക്ഷേപമടക്കം നേരിടുന്നതായാണ് പരാതി. വീട് നിർമിക്കാൻ ആവശ്യമായി വന്ന ഭീമമായ തുകയാണ് വിമർശനത്തിന് കാരണമെന്ന് നിസാർ പറയുന്നു. 30 രൂപ ഫീസുള്ളത് ആയിരത്തിലേറെ രൂപയായതും സ്‌ക്വയർ ഫീറ്റിനുള്ള ഫീസിൽ വൻ വർധനവുണ്ടായതും നിസാർ വീഡിയോയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വീഡിയോക്ക് ശേഷം രൂക്ഷമായ സൈബർ ആക്രമണമാണ് നിസാർ നേരിടുന്നത്. വ്യക്തിപരമായ അധിക്ഷേപങ്ങൾ അടക്കം നേരിടുന്നതായി നിസാർ പറഞ്ഞു. ചതുരശ്ര മീറ്റർ അടിസ്ഥാനത്തിൽ ആണ് സർക്കാർ പെർമിറ്റ് ഫീ വർധിപ്പിച്ചത്. അതിനാൽ സാധാരണക്കാരനെ ബാധിക്കില്ലെന്നുമായിരുന്നു വർധനയിൽ സർക്കാരിന്റെ വിശദീകരണം.
Masterpiece YouTuber Nisar Babu has complained of being cyber-attacked for criticizing the state government's move to increase building permit fees.
Adjust Story Font
16