നിപ വൈറസ് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍.ഐ.വി ലാബ്
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘമാണ് ലാബിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ വൈറസ് പരിശോധനക്കായി എൻ.ഐ.വി ലാബ് ഒരുക്കി. ഇന്ന് മുതൽ സാമ്പിൾ പരിശോധന തുടങ്ങും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘമാണ് ലാബിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഡോ. റിമ ആർ. സഹായിയുടെ നേതൃത്വത്തിലുള്ള പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംഘം ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. രാത്രിയിൽ തന്നെ ലാബ് സജ്ജമാക്കി. ഇന്ന് മുതൽ ചികിത്സയിലുള്ളവരുടെ സാമ്പിൾ പരിശോധിക്കും.
പൂനെ, ആലപ്പുഴ വൈറോളജി ലാബുകളിൽ നിന്നുള്ള എട്ടു പേരടങ്ങുന്ന സംഘമാണ് സാമ്പിൾ പരിശോധനക്കായി മെഡിക്കൽ കോളജിലെ ലാബിലുള്ളത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി എത്തിയ കേന്ദ്ര ആരോഗ്യ സംഘവും ജില്ലയിലുണ്ട്.
Next Story
Adjust Story Font
16