Quantcast

ആന്റി റാബിസ് സിറം കിട്ടാനില്ല; വാക്‌സിൻ എടുക്കുന്നില്ലെന്ന് എഴുതിവാങ്ങി രോഗികളെ മടക്കി അയക്കുന്നുവെന്ന് പരാതി

മിക്ക സർക്കാർ ആശുപത്രികളിലും ആന്റി റാബിസ് സിറം തീർന്നു. സ്വകാര്യ മേഖലയിലും ആന്റി റാബിസ് സിറം ലഭ്യത കുറവുണ്ട്

MediaOne Logo

Web Desk

  • Updated:

    21 May 2023 9:09 AM

Published:

21 May 2023 9:06 AM

No anti-rabies serum available; Complaint that patients are sent back after writing that they are not taking the vaccine
X

പാലക്കാട്: സംസ്ഥാനത്ത് പേവിഷബാധക്കുള്ള വാക്‌സിൻ കിട്ടാനില്ല. മിക്ക സർക്കാർ ആശുപത്രികളിലും ആന്റി റാബിസ് സിറം തീർന്നു. സ്വകാര്യ മേഖലയിലും ആന്റി റാബിസ് സിറം ലഭ്യത കുറവുണ്ട്. വാക്‌സിനില്ലാത്തതിനാൽ വാക്‌സിൻ എടുക്കുന്നില്ലെന്ന് എഴുതിവാങ്ങി രോഗികളെ മടക്കി അയക്കുന്നുവെന്നും പരാതിയുണ്ട്.

പാലക്കാട് ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ പോലും സിറം കിട്ടാനില്ല. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കാണ് ഇപ്പോൾ അയക്കുന്നത്. അവിടെയും എ.ആർ.എസ് തീർന്നതിനാൽ തന്നെ കുത്തിവെയ്പ്പ് എടുക്കുന്നില്ലെന്ന് രോഗികളെക്കൊണ്ട് എഴുതി വാങ്ങി മടക്കി അയക്കുകയാണ് ചെയ്യുന്നത്.

മറ്റു ജില്ലകളിലും സമാനമായ അവസ്ഥ തന്നെയാണുള്ളത്. പ്രശ്‌നത്തിന് എപ്പോൾ പരിഹാരമുണ്ടാകുമെന്നതിന് വ്യക്തതിയില്ല. നായ പൂച്ച എന്നിവയുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ കടിയേറ്റാലാണ് ഈ വാക്‌സിൻ സാധാരണ കുത്തിവെയ്ക്കാറ്.

TAGS :

Next Story