'കുഴൽനാടനെതിരായ ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല, സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്'; സി.എൻ മോഹനൻ
''കുഴൽനാടൻ പറഞ്ഞത് സത്യസന്ധമല്ലാത്ത കാര്യങ്ങളാണ്. ചോദ്യങ്ങൾക്ക് മറുപടി പറയാതെ ആക്ഷേപം ഉന്നയിക്കുകയാണ്''
കൊച്ചി: മാത്യു കുഴൽനാടനെതിരായ ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. ആരോപണം വിഴുങ്ങിയത് മാത്യു കുഴൽനാടനാണെന്നും മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'2021 ൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ്മൂലത്തിൽ പൊരുത്തേക്കടുകൾ ഉണ്ടെന്നാണ് പറഞ്ഞത്. മാത്യുവിന്റെ ആസ്തി 35 കോടി എന്നാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞ വരുമാനത്തിന്റെ 35 ഇരട്ടിയാണ് സമ്പത്ത്. അത് വ്യക്തമാക്കാനാണ് പറഞ്ഞതെന്നും സി.എൻ മോഹനൻ പറഞ്ഞു.
'കെ.എം.എൻ.പി എന്ന സ്ഥാപനത്തെക്കുറിച്ച് തനിക്കറിയില്ല. മാത്യു കുഴൽനാടന്റെ സത്യവാങ്മൂലത്തിൽ നിന്നാണ് ആ പേര് കിട്ടിയത്. കമ്പനിയിൽ നിക്ഷേപിക്കാൻ ഒമ്പതര കോടി എവിടെ നിന്ന് കിട്ടിയെന്നാണ് ചോദിച്ചത്. കുഴൽനാടൻ പറഞ്ഞത് സത്യസന്ധമല്ലാത്ത കാര്യങ്ങളാണ്. ചോദ്യങ്ങൾക്ക് മറുപടി പറയാതെ ആക്ഷേപം ഉന്നയിക്കുകയാണ്..' അദ്ദേഹം പറഞ്ഞു.
'ഞാനും ഇടുക്കി ജില്ലാ സെക്രട്ടറിയും അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കുഴൽനാടന്റെ ആരോപണം. എന്റെ അനധികൃത സ്വത്ത് എത്രയാണെന്നും എവിടെയാണെന്നും കുഴൽനാടൻ കാണിക്കേണ്ടേ? മാത്യുവിന്റെ രാഷ്ട്രീയമല്ല എന്‍റേത് ആ രാഷ്ട്രീയം വേറെയാണ്'.. മോഹനൻ പറഞ്ഞു.
Adjust Story Font
16