Quantcast

'മത്സരിക്കാനില്ല'; പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി എ.കെ ഷാനിബ് പിന്മാറി

എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    25 Oct 2024 11:27 AM

Published:

25 Oct 2024 9:42 AM

മത്സരിക്കാനില്ല; പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി എ.കെ ഷാനിബ് പിന്മാറി
X

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി എ.‌കെ ഷാനിബ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.

കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് പിന്മാറ്റമെന്നും പി. സരിന്നെ പിന്തുണക്കുമെന്ന് ഷാനിബ് പറഞ്ഞു. സരിനുള്ള പിന്തുന്ന സിപിഎമ്മിനുള്ള പിന്തുന്നയാണെന്നും ഷാനിബ് കൂട്ടിച്ചേർത്തു. ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചിട്ടുണ്ടെന്നും ഷാനുബിന്റേത് ഒറ്റപ്പെട്ട ശബ്ദമാകരുതെന്നും ആയതിനാൽ ഷാനിബ് പത്രിക നൽകരുതെന്ന് സരിൻ അഭ്യർത്ഥിച്ചിരുന്നു.

സരിൻ്റെ അഭ്യർത്ഥന മാനിക്കുന്നുവെന്ന് പറഞ്ഞ ഷാനിബ് തീരുമാനത്തിൽ മാറ്റമില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഉച്ചയ്ക്ക് തന്നെ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അനുനയ ചർച്ചയെ തുടർന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

TAGS :

Next Story