ബിജെപി ജയിക്കാതിരിക്കാൻ സിപിഎം ഷാഫി പറമ്പിലിന് വോട്ട് ചെയ്യാറില്ല: ടി.പി രാമകൃഷ്ണൻ
ക്രോസ് വോട്ടിന്റെ പ്രശ്‌നമൊന്നും ഉദിക്കുന്നില്ല, രാഷ്ട്രീയം നേർക്കുനേരെയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: ബിജെപി ജയിക്കാതിരിക്കാൻ സിപിഎം പാലക്കാട്ട് ഷാഫി പറമ്പിലിന് വോട്ട് ചെയ്യാറില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. സിപിഎമ്മിന്റെ വോട്ടുകൾ എക്കാലവും സിപിഎമ്മിന് തന്നെയാണ് കിട്ടാറുള്ളത്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തേയും യുഡിഎഫിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തേയും തോൽപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ക്രോസ് വോട്ടിന്റെ പ്രശ്‌നമൊന്നും ഉദിക്കുന്നില്ല. രാഷ്ട്രീയം നേർക്കുനേരെയാണെന്നും അദ്ദേഹം പറഞ്ഞു.
സി. കൃഷ്ണകുമാർ പാലക്കാട് ബിജെപി സ്ഥാനാർഥിയാവുമെന്നാണ് ഏറ്റവും പുതിയ വിവരം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നത്. സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രിയുണ്ടാവും. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു.
Adjust Story Font
16