സമസ്ത മുശാവറയില്‍ പൊട്ടിത്തെറി ഉണ്ടായിട്ടില്ല; ഉമർഫൈസി മുക്കം
സമസ്തയില്‍ സിപിഎം സ്ലീപ്പിങ് സെൽ ഇല്ലെന്നും ഉമർഫൈസി പറഞ്ഞു

മലപ്പുറം: സമസ്ത മുശാവറയില്‍ പൊട്ടിത്തെറിയുണ്ടായെന്ന റിപ്പോർട്ടുകളെ തള്ളി മുശാവറ അംഗം ഉമർഫൈസി മുക്കം. മുശാവറയില്‍ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളില്‍ വന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും ഉമർഫൈസി പറഞ്ഞു.
'സുന്നീ ആദർശത്തിന് എതിരായവർ ലീഗിന്റെ നേതൃതലങ്ങളിലുണ്ടാവാൻ പാടില്ല. ലീഗ് സെക്രട്ടറി സമസ്ത പ്രസിഡ്റിനെ ചീത്തവിളിച്ചത് വെറുപ്പുണ്ടാക്കി. സമസ്തയില്‍ സിപിഎം സ്ലീപ്പിങ് സെല്ലില്ലെന്നും' ഉമർഫൈസി പറഞ്ഞു. അരീക്കോട് എസ്കെഎസ്എസ്എഫ് ആദർശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Next Story
Adjust Story Font
16