Quantcast

'മതം മാറിയെന്ന മൊഴി അവിശ്വസനീയം'; എതിർ സത്യവാങ്മൂലവുമായി എ.രാജ

വിവാഹചിത്രം എന്ന് പറഞ്ഞ് കൊണ്ടുവന്ന തെളിവുകൾ നിയമപരമായി നിലനിൽക്കില്ലെന്നും രാജ വ്യക്തമാക്കുന്നു.

MediaOne Logo

Web Desk

  • Published:

    17 Aug 2023 5:33 AM

മതം മാറിയെന്ന മൊഴി അവിശ്വസനീയം; എതിർ സത്യവാങ്മൂലവുമായി എ.രാജ
X

ഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസ് സുപ്രിംകോടതിഇന്ന് പരിഗണിക്കാനിരിക്കെ എ.രാജ എതിർസത്യവാങ്മൂലം നൽകി. തനിക്കെതിരായ വാദങ്ങൾ നിലനിൽക്കില്ലെന്നും 1949 മുതൽ തന്റെ കുടുംബം കേരളത്തിലുണ്ടെന്നും എ.രാജ ചൂണ്ടികാട്ടി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്ന മൊഴി അവിശ്വസനീയമാണെന്നും എ.രാജ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

മാമോദീസ മുക്കിയെന്ന മൊഴി നൽകിയ വൈദികന് അന്ന് പ്രായം 13 മാത്രമാണ്. വിവാഹചിത്രം എന്ന് പറഞ്ഞ് കൊണ്ടുവന്ന തെളിവുകൾ നിയമപരമായി നിലനിൽക്കില്ലെന്നും രാജ വ്യക്തമാക്കുന്നു. വിവാഹം നടന്നത് വസതിയിലാണെന്നും പള്ളിയിൽ വിവാഹം ചെയ്തില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

TAGS :

Next Story