ക്ഷേത്രം പണിയാൻ സ്ഥലം കൊടുത്തില്ല; തിരുവനന്തപുരത്ത് ദമ്പതികൾക്ക് മർദ്ദനം
മലയിൻകീഴ് സ്വദേശികളായ അനീഷ്,ആര്യ എന്നിവർക്കാണ് മർദനമേറ്റത്

തിരുവനന്തപുരം: ക്ഷേത്രം പണിയാൻ സ്ഥലം വിട്ടു കൊടുക്കാത്തതിൽ ദമ്പതികളെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി. മലയിൻകീഴ് സ്വദേശികളായ അനീഷ്, ആര്യ എന്നിവർക്കാണ് മർദനമേറ്റത്.
കരിക്കകം സ്വദേശികളായ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദമ്പതികളെ മർദ്ദിച്ചത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
കരിക്കകം പമ്പ് ഹൗസിനു സമീപം ദമ്പതികൾക്കുള്ള 10 സെന്റിൽ ക്ഷേത്രം പണിയാൻ 3 സെൻറ് സ്ഥലം നൽകണമെന്ന ആവശ്യം നിരസിച്ചതാണ് മർദ്ദനത്തിന് കാരണം.
Next Story
Adjust Story Font
16