Quantcast

സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; ഉത്തരവിറക്കി സർക്കാർ

മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2024-09-29 00:52:57.0

Published:

28 Sep 2024 4:54 PM GMT

No meeting during school hours; The government issued an order,latest news malayalam, സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; ഉത്തരവിറക്കി സർക്കാർ
X

തിരുവനന്തപുരം: സ്കൂളിലെ പ്രവർത്തിസമയങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മീറ്റിങ്ങുകൾ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളിൽ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോ​ഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല.

പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരിവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കാറിന്റെ തീരുമാനം.

TAGS :

Next Story