'ഇനി മദ്യപിച്ച് വാഹനമോടിക്കില്ല'; ബസ് ഡ്രൈവര്‍മാര്‍ക്ക് തൃപ്പൂണിത്തുറ പൊലീസിന്‍റെ '1000 ഇമ്പൊസിഷന്‍'
ഇതിൽ രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും നാല് സ്‌കൂൾ ബസ് ജീവനക്കാരും ഉൾപ്പെടുന്നു

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാരെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ച് പൊലീസ്. ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഡ്രൈവർമാരെക്കൊണ്ട് 1000 തവണ എഴുതിച്ചു. തൃപ്പുണിത്തറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്വകാര്യ ബസ് അപകടത്തെ തുടർന്ന് ഒരാൾ മരിച്ചതിന് പിന്നാലെ വ്യാപകമായ പരിശോധന കൊച്ചിയിൽ നടന്നിരുന്നു.
ഇതിനെ തുടർന്ന് ഇന്ന് തൃപ്പൂണത്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 ഡ്രൈവർമാരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടിയത്. ഇതിൽ രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും നാല് സ്‌കൂൾ ബസ് ജീവനക്കാരും ഉൾപ്പെടുന്നു. ഇവരെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദേശം നൽകിയത്. എങ്കിലും പിഴ ഈടാക്കുന്നതടക്കമുള്ള കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16