Quantcast

'പിണറായിയെ എതിർക്കാൻ വി.മുരളീധരന്റെ ആവശ്യമില്ല'; വഹാബിനെ തള്ളി കെ.മുരളീധരൻ

വി.മുരളീധരൻ പിണറായിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുമെന്നും കെ.മുരളീധരൻ

MediaOne Logo

Web Desk

  • Updated:

    2022-12-20 15:28:24.0

Published:

20 Dec 2022 3:24 PM GMT

പിണറായിയെ എതിർക്കാൻ വി.മുരളീധരന്റെ ആവശ്യമില്ല; വഹാബിനെ തള്ളി കെ.മുരളീധരൻ
X

ന്യൂഡൽഹി; കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ പ്രശംസിച്ചു കൊണ്ടുള്ള മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബിന്റെ പ്രസ്താവനയിൽ ലീഗ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.മുരളീധരൻ. പിണറായിയെ വിമർശിക്കാൻ വി.മുരളീധരന്റെ ആവശ്യമില്ലെന്നും പിണറായിയെ പരസ്യമായി വിമർശിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് വി.മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.

"വഹാബിന്റെ പ്രസ്താവനയിൽ ലീഗ് ഉചിതമായ തീരുമാനമെടുക്കും പിണറായിയെ എതിർക്കാൻ വി മുരളീധരന്റെ സഹായം ആവശ്യമില്ല. വി.മുരളീധരൻ പിണറായിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യും. അത് ബിജെപിയെ അഖിലേന്ത്യാ നയമാണ്. കോൺഗ്രസിനെ തകർക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദേശം ലഭിച്ചത്. അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം നിലവിലില്ല. കെ.സുധാകരൻ തുടരട്ടെ എന്ന് പിസിസി തീരുമാനിച്ചതാണ്". അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story