Quantcast

നീറ്റ് പരീക്ഷക്ക് കേരളത്തില്‍ വേണ്ടത്ര സെന്‍ററുകളില്ല; പരാതിയുമായി വിദ്യാര്‍ഥികള്‍

ആദ്യം അപേക്ഷിച്ച ചുരുക്കം വിദ്യാർഥികൾക്ക് മാത്രമാണ് സംസ്ഥാനത്തിനകത്ത് പരീക്ഷാകേന്ദ്രം ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    19 Jan 2023 2:11 AM GMT

NEET Exam
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് കേരളത്തിൽ വേണ്ടത്ര പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. ആദ്യം അപേക്ഷിച്ച ചുരുക്കം വിദ്യാർഥികൾക്ക് മാത്രമാണ് സംസ്ഥാനത്തിനകത്ത് പരീക്ഷാകേന്ദ്രം ലഭിച്ചത്. പിന്നീട് അപേക്ഷിച്ച പലർക്കും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽപോലും പരീക്ഷാകേന്ദ്രം ലഭിക്കുന്നില്ലെന്നാണ് പരാതി.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ എഴുതുന്ന പരീക്ഷകളിൽ ഒന്നാണ് നീറ്റ്. മാർച്ച് അഞ്ചിന് നടക്കുന്ന പി ജി പ്രവേശന പരീക്ഷക്ക് സംസ്ഥാനത്തിനകത്ത് മതിയായ കേന്ദ്രങ്ങൾ ഇല്ല എന്നാണ് വിദ്യാർത്ഥികളുടെ പരാതി. മാർച്ച് 31-നകം ഇന്‍റേൺഷിപ്പ് പൂർത്തിയാക്കുന്ന എം.ബി.ബി.എസ് വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആദ്യം അവസരം നൽകി. എന്നാൽ പിന്നീട് സമയപരിധി ജൂൺ വരെ നീട്ടിയതോടെ കൂടുതൽ അപേക്ഷകരെത്തി. പക്ഷെ ഇങ്ങനെ വൈകി അപേക്ഷിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കും കേരളത്തിനു പുറത്താണ് പരീക്ഷാകേന്ദ്രം ലഭിച്ചത്. അതിൽ തന്നെ പലർക്കും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും സെന്‍ററുകൾ ലഭിച്ചിട്ടില്ല.

ഇന്‍റേണ്‍ഷിപ്പ് കാലയളവിൽ ദിവസങ്ങൾ അവധി എടുത്ത് ദൂരസ്ഥലത്ത് പോയി പരീക്ഷ പരീക്ഷ എഴുതണം എന്നതാണ് കുട്ടികളെ വലയ്ക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 27ന് അവസാനിക്കാനിരിക്കെ കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.



TAGS :

Next Story