Quantcast

കൊച്ചിയിലെ തീപിടിത്തം; ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെ

എൻഒസി, ഫയർ സേഫ്റ്റി എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് തഹസിൽദാർ

MediaOne Logo

Web Desk

  • Published:

    1 Dec 2024 3:12 AM GMT

No NOC for scrap godown that caught fire
X

കൊച്ചി: എറണാകുളം സൗത്തിൽ തീപിടിത്തമുണ്ടായ ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെയെന്ന് കണ്ടെത്തൽ. സംഭവത്തിൽ തഹസിൽദാർ ജില്ലാ കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. എൻഒസി, ഫയർ സേഫ്റ്റി എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് തഹസിൽദാർ അറിയിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടറുകൾ അടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം നാല് മണിയോടെ നിയന്ത്രണവിധേയമാക്കി.

ഗോഡൗൺ പ്രവർത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാർഗങ്ങൾ ഇല്ലാതെയാണെന്ന് ഫയർഫോഴ്‌സ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്നും നടപടിയുണ്ടാകുമെന്നും അധികൃതർ പ്രതികരിച്ചു. തീപിടിത്തത്തെ തുടർന്ന് ആലപ്പുഴയിലേക്കുള്ള ട്രെയിൻ ഗതാഗതം മുക്കാൽ മണിക്കൂറോളം നിർത്തി വച്ചിരുന്നു.

ഇന്നലെ തന്നെ നെടുമ്പാശേരിയിലും തീപിടിത്തമുണ്ടായത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ആപ്പിൾ റെസിഡൻസിയിലെ പാർക്കിംഗ് ഏരിയയിലായിരുന്നു രാത്രി 12 മണിയോടെ തീപിടിത്തം. നാലോളം കാറുകളും ഏതാനും ബൈക്കുകളും കത്തിനശിച്ചു. ഹോട്ടലിൽ കുടുങ്ങിയ പെൺകുട്ടിയെ ഏണി ഉപയോഗിച്ചാണ് രക്ഷപെടുത്തിയത്. രണ്ട് തീപിടിത്തങ്ങളിലും ആർക്കും പരിക്കില്ല.

TAGS :

Next Story