'സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ല': മന്ത്രി അബ്ദുറഹിമാന് മറുപടിയുമായി ജിഫ്രി തങ്ങൾ
ലീഗ് സമസ്തയുടേതെന്ന എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ പ്രസ്താവന ജിഫ്രി തങ്ങൾ തള്ളി. പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാട്.
സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ലെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു മന്ത്രി അബ്ദുറഹിമാന്റെ പ്രതികരണം. സമസ്തയുടെ നയം ഞാൻ പറഞ്ഞതാണ്, പ്രമേയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
അതേസമയം ലീഗ് സമസ്തയുടേതെന്ന എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ പ്രസ്താവന ജിഫ്രി തങ്ങൾ തള്ളി. പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാട്. പരാമർശത്തെകുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സമസ്തക്ക് എല്ലാ രാഷ്ടീയ പാർട്ടികളുമായും ബന്ധമുണ്ട്. പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്തയെ ഹൈജാക്ക് ചെയ്യാൻ ലീഗ് ശ്രമിക്കുന്നുവെന്നായിരുന്നു മന്ത്രി അബ്ദുറഹിമാന്റെ പ്രതികരണം. സമസ്ത വേദികൾ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുകയാണെന്നും കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്റെ ഭാഗമാണ്. എന്നാല്‍ പ്രമേയത്തെ ജിഫ്രി കോയ തങ്ങൾ തള്ളിയിട്ടുണ്ട്, കേരള മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നുമായിരുന്നു മന്ത്രി അബ്ദുറഹിമാന്റെ പ്രതികരണം. വഖഫ് സംരക്ഷണ വിഷയത്തിൽ മുസ്ലിം ലീഗ് രണ്ടാംഘട്ട സമരത്തിനൊരുങ്ങിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Adjust Story Font
16