Quantcast

'അകൽച്ചയിൽ ഉള്ളവർ അടുക്കുമ്പോൾ ആർക്കും അസ്വസ്ഥത തോന്നേണ്ട'; വി.ഡി. സതീശന് കെ. മുരളീധരന്റെ മറുപടി

കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ പുനഃസംഘടന സംബന്ധിച്ച് ചർച്ച നടന്നു

MediaOne Logo

Web Desk

  • Published:

    4 March 2022 3:09 PM GMT

അകൽച്ചയിൽ ഉള്ളവർ അടുക്കുമ്പോൾ ആർക്കും അസ്വസ്ഥത തോന്നേണ്ട; വി.ഡി. സതീശന് കെ. മുരളീധരന്റെ മറുപടി
X

അകൽച്ചയിൽ ഉള്ളവർ അടുക്കുമ്പോൾ ആർക്കും അസ്വസ്ഥത തോന്നേണ്ടെന്നും താനും രമേഷ്‌ ചെന്നിത്തലയും തമ്മിൽ അടുക്കുന്നത് കണ്ട് ആർക്കും ബുദ്ധിമുട്ട് വേണ്ടെന്ന് കെ മുരളീധരൻ എംപി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയായാണ് കെ. മുരളീധരന്റെ പരാമർശം. കെപിസിസിയുടെ പുനഃസംഘടന ചർച്ചകൾ നടക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ പുനഃസംഘടന സംബന്ധിച്ച് ചർച്ച നടന്നു. ഇന്നത്തെ ചർച്ചയിൽ മൂന്നു ജില്ലകളുടെ കാര്യത്തിൽ ധാരണയായി. തിങ്കളാഴ്ച വീണ്ടും കൂടിക്കാഴ്ച നടക്കും.

തിരുവല്ലം പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട സുരേഷിന്റെ ശവസംസ്‌കാരം ഹൈ സ്പീഡിലാണ് നടത്തിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും മുരളീധരൻ പറഞ്ഞു. സ്ഥലം എംഎൽഎ പോലും ഇവിടെ എത്തിയില്ലെന്നും കേരളത്തിൽ ഗുണ്ടകൾക്ക് മാത്രമാണ് രക്ഷയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. ഒരു ഗ്രൂപ്പിൻ്റെയും ഭാഗമാകില്ല, ഏതെങ്കിലും ഗ്രൂപ്പിൽ ചേരേണ്ടി വന്നാല്‍ പാർട്ടിയിൽ ഒരു പദവിയിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി- വി.ഡി ഗ്രൂപ്പുണ്ടാക്കി പാർട്ടി പിടിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് വി.ഡി സതീശന്‍റെ പ്രതികരണം. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ഈ കുത്തിത്തിരിപ്പിന് പിന്നിൽ ആരാണെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുമായി ചർച്ചനടത്തി പുനഃസംഘടന സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. ഹൈക്കമാൻ്റ് അനുമതിയോടെ പുനഃസംഘടന പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുനഃസംഘടനാ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസില്‍ സമവായ ശ്രമം നടക്കുന്നത്. നിലവിലെ അന്തിമ കരട് പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തി തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ശ്രമം.


'No one should be disturbed when those who are separated are joining hands'; V.D. Satheesan K. Muraleedharan's reply

TAGS :

Next Story