'സപ്ലൈക്കോയിൽ ആറ് വർഷമായി വില കൂട്ടിയിട്ടില്ല': ഭക്ഷ്യ മന്ത്രി
എല്ലാ മാസവും സബ്‌സിഡി നിരക്കിൽ ഫ്രീ സെയിലിലൂടെ സാധനങ്ങൾ നൽകി. 35 ഇന ഉൽപന്നങ്ങളിൽ 13 ഇനങ്ങൾക്ക് ഈ മാസം വില കൂട്ടിയിട്ടില്ല.
സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ഒരു വർഷമായിവില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ മാവേലി സ്റ്റോറുകൾ ഇല്ലാത്ത സ്ഥലത്ത് മൊബൈൽ മാവേലി സ്റ്റോറുകൾ വഴി സാധനങ്ങൾ എത്തിച്ചുവെന്നും 13 ഇന നിത്യോപയോഗ സാധനങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ 50 ശതമാനം കുറവിൽ സാധനങ്ങൾ നൽകിയെന്നും മന്ത്രി പറഞ്ഞു.
എല്ലാ മാസവും സബ്‌സിഡി നിരക്കിൽ ഫ്രീ സെയിലിലൂടെ സാധനങ്ങൾ നൽകി. 35 ഇന ഉൽപന്നങ്ങളിൽ 13 ഇനങ്ങൾക്ക് ഈ മാസം വില കൂട്ടിയിട്ടില്ല. ഗ്രീൻപീസ്, വെള്ളക്കടല, പച്ചരി, മട്ടയരി, ബിരിയാണിയരി, വെളിച്ചണ്ണ തുടങ്ങിയ ഇനങ്ങൾക്ക് വില കൂട്ടിയിട്ടില്ല. വൻ പയറിന്റെ വില 98 രൂപയിൽ നിന്ന് 4 രൂപ സർക്കാർ ഇടപെട്ട് കുറച്ചു. മുളക് 134 ൽ 8 രൂപ കുറച്ച് നിന്ന് 126 ആക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം പച്ചക്കറിക്ക് വിലക്കയറ്റം തുടരുകയാണ്. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.
Adjust Story Font
16