Quantcast

പ്രൊമോഷനും പുതിയ നിയമനങ്ങളുമില്ല; കെ.എസ്.ഇ.ബി. ജീവനക്കാർ പ്രതിഷേധത്തിൽ

ജീവനക്കാർ പ്രതിഷേധത്തിൽ. അസിസ്റ്റന്‍റ് എൻജിനീയർ മുതൽ വർക്കർമാർ വരെയുള്ള ഒഴിവുകൾ പി.എസ്.സിക്ക് വിട്ടില്ലെന്ന് ആക്ഷേപം

MediaOne Logo

Web Desk

  • Published:

    5 July 2021 1:44 AM GMT

പ്രൊമോഷനും പുതിയ നിയമനങ്ങളുമില്ല; കെ.എസ്.ഇ.ബി. ജീവനക്കാർ പ്രതിഷേധത്തിൽ
X

പ്രൊമോഷനും പുതിയ നിയമനങ്ങളും നടത്താത്തതിനെതിരെ കെ.എസ്.ഇ.ബി. ജീവനക്കാർ പ്രതിഷേധത്തിൽ. അസിസ്റ്റന്‍റ് എൻജിനീയർ മുതൽ വർക്കർമാർ വരെയുള്ള ഒഴിവുകൾ പി.എസ്.സിക്ക് വിട്ടില്ലെന്ന് ആക്ഷേപം. പിൻവാതിൽ നിയമനത്തിനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് സംഘടനകൾ ആരോപിച്ചു.

മീറ്റർ റീഡർ തസ്തികയിലെ 1000 ഒഴിവുകൾ 700 ഓളം ഓവർസിയർമാർ ലൈൻമാൻമാർ തുടങ്ങി 5000ത്തോളം തസ്തികകൾ കെ.എസ്.ഇ.ബി.യിൽ ഒഴിഞ്ഞു കിടക്കുകയാണ്. പക്ഷേ ഇതൊന്നും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം ഇതുവരെ 573 പേർ വിരമിച്ചു. ഇതിലേക്കും നിയമനം നടന്നിട്ടില്ല.

സി.ഇ. റഗുലേഷനുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ കേസ് നടക്കുന്നതിനാൽ ജീവനക്കാരുടെ പ്രൊമോഷനും മുടങ്ങി. താത്കാലിക പ്രൊമോഷൻ നൽകി പ്രതിസന്ധി മറികടക്കണമെന്ന് ഭരണാനുകൂല സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

TAGS :

Next Story