Quantcast

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പില്ല; ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    14 Jun 2023 1:03 AM GMT

kerala monsoon,No rain warning in Kerala today; chance of rain in isolated places,latest malayalam news,കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പില്ല;ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത
X

തിരുവനന്തപുരം: കേരളത്തിൽ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി തുടരുകയാണ്. തിരുവനന്തപുരം പൊഴിയൂരിൽ നിരവധി വീടുകളിൽ വീണ്ടും വെള്ളം കയറി.പ്രദേശത്ത് നിന്ന് കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കും. ഇന്ന് അർധരാത്രി വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ഗുജറാത്തിലെ സൗരാഷ്‌ട്ര-കച്ച്‌ മേഖല വഴി ജാഖു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.ഗുജറാത്തിൽ നിന്ന് ഇരുപതിനായിരം പേരെ മാറ്റിപ്പാർപ്പിച്ചു. ബിപോർജോയ് ചുഴലിക്കാറ്റ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് രാജ്യം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാകും കാറ്റടിക്കുക.

രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്‌റ്റ്‌ഗാർഡും കപ്പലുകളും ഹെലികോപ്‌ടറുകളും അയച്ചിട്ടുണ്ട്‌. അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിച്ചു. വിവിധ ഇടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ഗുജറാത്ത്‌, തമിഴ്‌നാട്‌, പഞ്ചാബ്‌, ഒഡീഷ എന്നിവിടങ്ങളിലേയ്‌ക്ക്‌ എൻഡിആർഎഫ്‌ സംഘങ്ങളെയും നിയോഗിച്ചു. കേരളത്തിൽ നിന്നുള്ള തിരുനൽവേലി - ജാംനഗർ എക്സ്പ്രെസ് ഉൾപ്പെടെ ഗുജറാത്തിൽ 69 ട്രെയിനുകള്‍ റദ്ദാക്കി.

TAGS :

Next Story