Quantcast

കെഎസ്ആർടിസിയിൽ ശമ്പളമില്ല, കെ സ്വിഫ്റ്റിൽ 3000 രൂപ ഓണം അഡ്വാൻസ്

2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്തവർക്കാണ് ഓണം അഡ്വാൻസ് നൽകുക. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിർവഹിച്ചവർക്കേ അഡ്വാൻസ് തുക നൽകൂ.

MediaOne Logo

Web Desk

  • Published:

    20 Aug 2022 11:26 AM GMT

കെഎസ്ആർടിസിയിൽ ശമ്പളമില്ല, കെ സ്വിഫ്റ്റിൽ 3000 രൂപ ഓണം അഡ്വാൻസ്
X

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർമാർക്ക് 3000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. സെപ്തംബർ ആദ്യ വാര പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കും. ഒക്ടോബറിലെ ശമ്പളം മുതൽ അഞ്ച് തുല്യ ഗഡുക്കളായാകും ഈ തുക തിരിച്ചു പിടിക്കുക എന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്തവർക്കാണ് ഓണം അഡ്വാൻസ് നൽകുക. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിർവഹിച്ചവർക്കേ അഡ്വാൻസ് തുക നൽകൂ. ഓണം അഡ്വാൻസ് ആവശ്യമുള്ളവർ സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുമ്പ് swiftonamadvance@ജി mail.com എന്ന വിലാസത്തിൽ അയക്കണമെന്നതാണ് നിർദേശം. അഡ്വാൻസായി നൽകുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാൻ അനുമതി നൽകുന്നതാണ് സത്യവാങ്മൂലം.

അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുമ്പോൾ കെ സ്വിഫ്റ്റ് ജീവനക്കാർക്ക് അഡ്വാൻസായി ശമ്പളം നൽകുന്ന സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമുണ്ട്.

TAGS :

Next Story