മൂന്നു മാസമായി ശമ്പളമില്ല; അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ദുരിതത്തില്‍
ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് ജീവനക്കാർ പറയുന്നു
പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മൂന്നുമാസമായി ശമ്പളമില്ല. ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ആദിവാസികൾ ഉൾപ്പെടെ 132 ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് മികച്ച ചികിത്സ നൽക്കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. 200 കിടക്കകൾ ഉള്ള ആശുപത്രിയിൽ 75 സ്ഥിരം ജീവനക്കാർ മാത്രമാണ് ഉള്ളത്. ഡോക്ടർമാർ ഉൾപ്പെടെ 132 താൽക്കാലിക ജീവനക്കാരെ നേരത്തെ നിയമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ജൂലൈ മുതൽ ഇവർക്ക് ശമ്പളമില്ല
താൽക്കാലിക ജീവനക്കാരില്ലാതെ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡെപ്യൂട്ടി ഡി.എം.ഒയും ആശുപത്രി സൂപ്രണ്ടുമായ ഡോക്ടർ പ്രഭുദാസ് ആവശ്യപ്പെട്ടു. ശമ്പളം മുടങ്ങിയ വാർത്ത ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് മന്ത്രി പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് 2 മാസം മുൻപ് പ്രഖ്യാപിച്ചിരുന്നു. പട്ടികജാതി - പട്ടിക വർഗ്ഗ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല.
Adjust Story Font
16