Quantcast

നവാഗതരുടെ കളിയും ചിരിയും കരച്ചിലുമില്ല; ചോക്കാട് സ്‌കൂളിൽ പഠിക്കാൻ ആരുമെത്തിയില്ല

ആകെ 12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Jun 2023 1:36 AM GMT

Chokkad G.L.P. School , first class,kerala school opening,നവാഗതരുടെ കളിയുംചിരിയും കരച്ചിലുമില്ല; ചോക്കാട് സ്‌കൂളിൽ പഠിക്കാൻ ആരുമെത്തിയില്ല,latest malayalam news,
X

മലപ്പുറം: സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിയും ചിരിയും കരച്ചിലുമില്ലാതെ ഒരു സ്‌കൂൾ. മലപ്പുറം ചോക്കാട് നാൽപത് സെന്റ് ഗവ. എൽ.പിസ്‌കൂളിൽ ഈ വർഷം ഒരു വിദ്യാർഥിയും പ്രവേശനം നേടിയില്ല. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ ആകെ 12 കുട്ടികളാണ് പഠിക്കുന്നത്.

ആദിവാസിക്കുട്ടികൾ മാത്രം പഠിക്കുന്ന ചോക്കാട് നാൽപത് സെൻറ് സർക്കാർ എൽപി സ്‌കൂളിൽ പഠിക്കാൻ ഈ വർഷം ആരും എത്തിയില്ല, ഇതോടെ സ്‌കൂളിലെ ഒന്നാം തരം പഠനം ഇല്ലാതായി. ഒന്നിൽ കുട്ടികളില്ലാത്ത വിദ്യാലയത്തിലെ അവശേഷിക്കുന്ന മൂന്നു ക്ലാസുകളിലായി ആകെ 12 കുട്ടികളാണ് ഇനി പഠിക്കാനുള്ളവർ. നാലാം ക്ലാസിൽ പഠിക്കുന്നത് അതുൽ എന്ന വിദ്യാർഥി മാത്രം.

മൂന്ന് വർഷം മുമ്പാണ് ഈ വിദ്യാർഥി ഒന്നാം തരത്തിലേക്ക് പ്രവേശനം നേടിയത്. കോവിഡ് കാലത്ത് സ്‌കൂളിൽ പോകാതെ തന്നെ അതുൽ ഒന്നാം ക്ലാസിലെ പഠനം പൂർത്തിയാക്കി. രണ്ടിലും മൂന്നിലും തനിച്ചിരുന്ന് പഠിച്ചു. ഈ വർഷംകൂടി അതുൽ തനിച്ചിരുന്ന് പഠിക്കും. നിലവിൽ സ്‌കൂളിലെ രണ്ടാം ക്ലാസിൽ അഞ്ച് വിദ്യാർഥികളും മൂന്നാം ക്ലാസിൽ ആറ് വിദ്യാർഥികളുമാണ് പഠിക്കുന്നത്.

TAGS :

Next Story