എഡിജിപിയെ ഉടൻ മാറ്റില്ല; അന്വേഷണ റിപ്പോർട്ട് വന്ന ശേഷം നടപടിയെന്ന് മുഖ്യമന്ത്രി
രാഷ്ട്രീയ ആവശ്യത്തിന് പൊലീസിനെ ഉപയോഗിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിനെ ഉടൻ മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കും. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് തന്റെ ഇടനിലക്കാരനായാണ് എന്നത് പ്രതിപക്ഷനേതാവിന്റെ ആരോപണമാണ്. എന്നാൽ അത് ഞങ്ങളുടെ പാരമ്പര്യമല്ല. കെ. കരുണാകരന്റെ കാലത്ത് ജയറാം പടിക്കലിന്റെ ബിജെപി നേതാക്കളുടെ അടുത്തേക്ക് അയച്ചത് കോൺഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നൽകിയതിനാണ് പൊലീസ് ആസ്ഥാനത്തെ ഡിവൈഎസ്പിയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ എം.എസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തത്. ഈ മാസം 24നകം റിപ്പോർട്ട് നൽകാൻ അന്വേഷസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16