Quantcast

'ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദശക്തികൾ; വിഴിഞ്ഞത്ത് അങ്ങനെയല്ല': എം.വി. ഗോവിന്ദൻ

'പുരോഹിതന്മാർക്കും സമരം ചെയ്യാം. അതിനെ എതിർക്കേണ്ടതില്ല'

MediaOne Logo

Web Desk

  • Published:

    10 Sep 2022 6:43 AM GMT

ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദശക്തികൾ; വിഴിഞ്ഞത്ത് അങ്ങനെയല്ല: എം.വി. ഗോവിന്ദൻ
X

കണ്ണൂർ: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളല്ലെന്നും കോഴിക്കോട് ആവിക്കൽ സമരക്കാർ തീവ്രവാദികളാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂർ പ്രസ് ക്ലബിൻറെ 'മീറ്റ് ദ പ്രസി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല കോഴിക്കോട് ആവിക്കലിൽ നടന്നത്. പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ചശേഷം ചില ആളുകൾ അതിനെ വർഗീയമാക്കി മാറ്റി. ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദശക്തികളാണ്. ഉള്ളതു ഉള്ളതുപോലെ പറയുന്നതാണ് പാർട്ടി രീതി'. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രവാദ നിലപാടുകാരാണ് ഉണ്ടായിരുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

'ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാൻ അവകാശമുണ്ട്. പുരോഹിതന്മാർക്കും സമരം ചെയ്യാം. അതിനെ എതിർക്കേണ്ടതില്ല. തിരുവനന്തപുരം കോർപറേഷനിൽ സമരം ചെയ്ത ശുചീകരണ തൊഴിലാളികളുടെ വിഷയം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അവർ നടത്തിയ സമരത്തിൻറെ രൂപത്തെക്കുറിച്ച് അറിയില്ല. എല്ലാ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും എതിർക്കുകയോ സമരം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നത് പാർട്ടി നിലപാടല്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ തിരുത്തൽ വരുത്തുന്ന പാർട്ടിയാണ് സി.പി.എം. വിമർശനങ്ങളെ ഭയക്കുന്നില്ല.

'നേതാക്കൾക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ പാർട്ടി ചർച്ചചെയ്ത് ആവശ്യമെങ്കിൽ തിരുത്തൽ നടത്തും. അല്ലാതെ ആക്ഷേപം കേൾക്കുമ്പോൾതന്നെ നടപടിയെടുക്കാനാവില്ല. കെ-റെയിൽ കേരളത്തിന് അനിവാര്യമാണ്. കേന്ദ്രാനുമതി ലഭിച്ചാൽ നടപ്പാക്കുകതന്നെ ചെയ്യും. സ്വയം നവീകരിക്കാതെ കേരളത്തിന് മുന്നോട്ടുപോകാനില്ല'. അങ്ങനെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണ് എൽ.ഡി. എഫ് സർക്കാറിനെ വീണ്ടും ജനങ്ങൾ അധികാരത്തിലെത്തിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story