Quantcast

ദീർഘദൂര ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, വിമാന നിരക്ക് കുത്തനെ ഉയർത്തി; നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ

കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ഡോ.വി ശിവദാസൻ എംപി

MediaOne Logo

Web Desk

  • Published:

    19 Dec 2022 4:35 AM GMT

ദീർഘദൂര ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, വിമാന നിരക്ക് കുത്തനെ ഉയർത്തി; നാട്ടിലെത്താനാകാതെ  മറുനാടൻ മലയാളികൾ
X

ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സരം ആഘോഷത്തിനായി നാട്ടിലെത്താൻ ടിക്കറ്റ് ലഭിക്കാതെ മറുനാടൻ മലയാളികൾ. വിമാന -ട്രെയിൻ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉയർന്ന തുക നൽകാൻ തയാറായാൽ പോലും ടിക്കറ്റ് ഇല്ലെന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയായാളികൾക്കു യാത്ര ടിക്കറ്റ് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു.

ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കാൽലക്ഷത്തോളമായി. ഫ്‌ലെക്‌സി ചാർജ് ആക്കിയതോടെ രാജധാനി ടിക്കറ്റുകൾക്ക് സാധാരണ ട്രെയിൻ ടിക്കറ്റിന്റെ പലമടങ്ങു നൽകണം. തൽക്കാൽ ടിക്കറ്റുകൾ സെക്കന്റുകൾക്കുള്ളിലാണ് തീരുന്നത്. എംപിമാർ നൽകുന്ന എമർജൻജി ക്വാട്ടയിൽ പോലും ടിക്കറ്റുകൾ റെയിൽവേ നൽകുന്നില്ല. സ്ഥിരമായി മറുനാട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല ബുദ്ധിമുട്ട്. അഡ്മിഷനും അഭിമുഖത്തിനുമൊക്കെ തൽക്കാലത്തേക്ക് കേരളത്തിന് പുറത്ത് എത്തിയവർ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങികിടക്കുകയാണ്. കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് രാജ്യസഭാംഗം ഡോ .വി .ശിവദാസൻ റെയിൽമന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

റിസർവേഷൻ ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ വെയിറ്റിങ് ലിസ്റ്റ് 400 വരെയാണ് ഐ ആർ സി ടി സി സൈറ്റിൽ. ക്രിസ്മസും പുതുവത്സരവും കുടുംബാംഗങ്ങളോടൊപ്പം കഴിയാൻ ആഗ്രഹിച്ചു തയാറാവർക്കു നിരാശ മാത്രമാണ് ഫലം.

TAGS :

Next Story