അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിന് പിന്നാലെ മലയാളികള്‍ ദുരിതത്തില്‍; ലക്ഷദ്വീപില്‍ നിന്ന് മടങ്ങാനൊരുങ്ങി നിരവധിപേര്‍
ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ ഒന്നര മാസമായി ജോലിയും കൂലിയുമില്ലാതെ കഴിയുന്നവരും കൂട്ടത്തിലുണ്ട്.
പുറംനാട്ടുകാര്‍ ഉടന്‍ ദ്വീപ് വിടണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ആവശ്യപ്പെട്ടതോടെ കരയില്‍ നിന്നെത്തിയ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്നു. ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ ഒന്നര മാസമായി ജോലിയും കൂലിയുമില്ലാതെ കഴിയുന്നവരും കൂട്ടത്തിലുണ്ട്. പലരും ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്നതായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന മലയാളികൾ മീഡിയവണിനോട് പറഞ്ഞു.
ഈ മാസം 13ന് കൊച്ചിയിലേക്കുള്ള കപ്പലില്‍ കൂടുതല്‍ മലയാളികള്‍ മടങ്ങും. തേങ്ങയിടുന്നവര്‍ മുതല്‍ മെക്കാനിക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടവരടക്കം നിരവധി പേരാണ് മടങ്ങാനൊരുങ്ങുന്നത്. ഇവരില്‍ പലരും കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
Next Story
Adjust Story Font
16