Quantcast

നൂര്‍ജഹാന്‍റെ ട്യൂമര്‍ ബാധിതനായ മകന്‍ മരിച്ചതും ചികിത്സ കിട്ടാതെയെന്ന് വെളിപ്പെടുത്തല്‍

ആലുവയിലെ മന്ത്രവാദ ചികിത്സ കേന്ദ്രത്തിലായിരുന്നു കുട്ടിയെയും ചികിത്സക്ക് വിധേയമാക്കിയതെന്ന് കുഞ്ഞായിഷ വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    9 Dec 2021 1:02 AM GMT

നൂര്‍ജഹാന്‍റെ ട്യൂമര്‍ ബാധിതനായ മകന്‍ മരിച്ചതും ചികിത്സ കിട്ടാതെയെന്ന് വെളിപ്പെടുത്തല്‍
X

മന്ത്രവാദ ചികിത്സക്കിടെ മരിച്ച കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍റെ മകന്‍ മരിച്ചതും ചികിത്സ കിട്ടാതെയെന്ന് വെളിപ്പെടുത്തല്‍. ട്യൂമര്‍ ബാധിതനായിരുന്ന ഒന്നര വയസുകാരനെ പിതാവ് ജമാല്‍ മന്ത്രവാദ ചികിത്സക്ക് വിധേയനാക്കിയിരുന്നതായും നൂര്‍ജഹാന്‍റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു. ആലുവയിലെ മന്ത്രവാദ ചികിത്സ കേന്ദ്രത്തിലായിരുന്നു കുട്ടിയെയും ചികിത്സക്ക് വിധേയമാക്കിയതെന്ന് കുഞ്ഞായിഷ വെളിപ്പെടുത്തി.

ത്വക്ക് രോഗ ബാധിതയായ നൂര്‍ജഹാന്‍ കഴിഞ്ഞ ദിവസമാണ് ആലുവയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രത്തില്‍ മരിച്ചത്. നൂര്‍ജഹാന് ഭര്‍ത്താവ് ജമാല്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ഇവരുടെ മൂത്ത കുട്ടിയായ ഹിദായത്തുള്ളയുടെ മരണത്തിന് കാരണവും ചികിത്സ കിട്ടാത്തതാണെന്ന വെളിപ്പെടുത്തലുമായി നൂര്‍ജഹാന്‍റെ ഉമ്മ രംഗത്തെത്തിയത്. 1995ലായിരുന്നു ഒന്നരവയസുകാരനായ ഹിദായത്തുള്ളയുടെ മരണം. ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഹിദായത്തുള്ളയെയും ആലുവയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെത്തിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മരിച്ച നൂര്‍ജഹാന്‍റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരുന്നതിനിടയില്‍ പോലീസ് ഇടപെട്ടാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസിന്‍റെ നടപടി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി.

TAGS :

Next Story