ഫിൻലാൻഡിലേക്ക് ഉടനില്ല; മുഖ്യമന്ത്രിയുടെ സന്ദർശനം മാറ്റിവെച്ചു
ഇതിനിടെ മുഖ്യമന്ത്രിയുടെ ഫിൻലാൻഡ് യാത്ര മാറ്റിവെച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഫിൻലാന്റ് സന്ദർശനം മാറ്റിവെച്ചു. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് സന്ദർശിക്കാൻ തീരുമാനിച്ചത്. ഒക്ടോബറിൽ ലണ്ടൻ, ഫിൻലാൻഡ്, നോർവ്വേ എന്നിവിടങ്ങളിൽ സന്ദർശനം നടത്താനായിരുന്നു തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ചർച്ചകൾക്കായാണ് ഫിൻലാൻഡ് സന്ദര്ശനമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് മുഖ്യമന്ത്രിക്കൊപ്പം ഫിൻലാൻഡിലേക്ക് പോകാനിരുന്നത്. ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. വിദ്യാഭ്യാസ മേഖലയിലെ സഹകരണം അടക്കം ചർച്ച ചെയ്യുന്നതിനാണ് ഫിൻലാൻഡ് സന്ദർശനം. മുമ്പ് ഫിൻലൻഡ് സർക്കാർ പ്രതിനിധികൾ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് സന്ദർശനമെന്നാണ് വിശദീകരണം.
Next Story
Adjust Story Font
16