'എനിക്കില്ലാത്ത ഉത്കണ്ഠയാണ് മാധ്യമങ്ങൾക്ക്, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റിയത് പരിഭവമല്ല': കടകംപള്ളി സുരേന്ദ്രൻ
ഏതെങ്കിലും സ്ഥാനം കിട്ടാത്തതിനാൽ പിണങ്ങി പോകുന്ന വ്യക്തിയല്ല താനെന്നും കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കാത്തതിൽ അതൃപ്തിയില്ലെന്ന് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം മാറ്റിയത് പരിഭവമല്ല. തനിക്ക് ഇല്ലാത്ത ഉത്കണ്ഠയാണ് മാധ്യമങ്ങൾക്കെന്നും ഏതെങ്കിലും സ്ഥാനം കിട്ടാത്തതിനാൽ പിണങ്ങി പോകുന്ന വ്യക്തിയല്ല താനെന്നും കടകംപള്ളി പറഞ്ഞു.
അതേസമയം, സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ എ.പത്മകുമാർ ഒടുവിൽ സിപിഎമ്മിന് വഴങ്ങി. പാർട്ടിക്കാരൻ എന്ന നിലയിൽ പരസ്യപ്രതികരണം പാടില്ലായിരുന്നുവെന്ന് പത്മകുമാർ കുറ്റസമ്മതം നടത്തി. നാളത്തെ ജില്ലാകമ്മിറ്റിയില്‍ പങ്കെടുക്കും നടപടി എടുത്താൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ ജില്ലാ കമ്മിറ്റി യോഗം ചേർന്നതിന് മുമ്പ് പത്മകുമാറിനെ സമ്മർദ്ദത്തിലൂടെ അണുനയിപ്പിച്ചിരിക്കുകയാണ് സി പി എം. എ കെ ബാലൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞദിവസം പത്മകുമാറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതോടെ നിലപാടുകൾ മയപ്പെടുത്താൻ പത്മകുമാർ നിർബന്ധിതനായി. സമ്മേളനവേദി വിട്ട ശേഷം നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നു. അച്ചടക്കമുള്ള കേഡര്‍ എന്ന നിലയിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലായിരുന്നു എ.പത്മകുമാർ സ്വയം വിമർശനമായി പറഞ്ഞു.
no-problem-with-not-reaching-the-secretariat-
Adjust Story Font
16