Quantcast

'കിണറൊക്കെ വൈറലാണ്, പക്ഷേ അതുണ്ടാക്കിയ പണം മുഴുവൻ ഇനിയും കിട്ടിയില്ല'; കുമരനെല്ലൂരിലെ കിണര്‍ തൊഴിലാളി പറയുന്നു

എണ്‍പതുകാരനായ അലിയാമ്മു വിറക് വിറ്റാണ് ഇന്നും ജീവിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-15 07:16:18.0

Published:

15 Aug 2023 6:56 AM GMT

Not yet received full payment; Says the worker behind the viral well in kumaranellur,viral well in kumaranellur,palakkad,Not yet received full payment; Says the worker behind the viral well in kumaranellur,പണം മുഴുവൻ ഇനിയും കിട്ടിയില്ല; കുമരനെല്ലൂരിലെ വൈറൽ കിണറിന് പിന്നിലെ തൊഴിലാളി പറയുന്നു
X

പാലക്കാട്: തൃത്താല കുമരനെല്ലൂരിലെ വട്ടക്കിണറിന്റെ ഹരിത ഭംഗി ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും മനോഹരമായ ഈ കാഴ്ച കാണാൻ ഇന്നും ഇവിടെ സന്ദർശകരുടെ തിരക്കാണ്.എന്നാല്‍ അത്ര സുഖമുള്ള ജീവിതമല്ല ആ കിണര്‍ നിര്‍മ്മിച്ച തൊഴിലാളിയുടേത്. കിണര്‍ നിര്‍മ്മിച്ച വകയില്‍ പണം പൂര്‍ണ്ണമായി കിട്ടിയില്ലെന്ന് നിര്‍മ്മാണ തൊഴിലാളി മാരായംകുന്നത്ത് അലിയാമ്മു പറയുന്നു.

എണ്‍പതുകാരനായ കപ്പൂര്‍ മാരായംകുന്നത് അലിയാമ്മു വിറക് വിറ്റാണ് ഇന്നും ജീവിക്കുന്നത്. സ്മാര്‍ട്ട് ഫോണില്ലാത്ത അലിയാമ്മു കിണര്‍ വൈറലായ കാര്യം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. തദ്ദേശ സ്ഥാപനമാണ് കിണര്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഇപ്പോഴും അതിന്റെ പണം പൂര്‍ണമായി നല്‍കിയിട്ടില്ലെന്നും അലിയാമ്മു സങ്കടം പറയുന്നു.

തകർന്ന് വീഴാറായ വീട്ടിലാണ് അലിയാമ്മുവും ഭാര്യയും താമസിക്കുന്നത് .അലിയാമ്മുവിന് സ്വീകരണമൊരുക്കുമെന്നും നിത്യ ചെലവിനായി കുറച്ച് പണം സ്വരൂപിച്ച് നല്‍കുമെന്നും നാട്ടുകാര്‍ അറിയിച്ചു. എന്തായാലും താൻ നിർമ്മിച്ച കിണര്‍ ലോകം മുഴുവൻ ശ്രദ്ധിച്ചതിന്റെ സന്തോഷത്തിലാണ് ഈ എണ്‍പതുകാരന്‍.



TAGS :

Next Story