Quantcast

ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു

രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    10 Feb 2024 7:10 AM GMT

Noted India painter A. Ramachandran passes away, A Ramachandran death
X

എ. രാമചന്ദ്രന്‍

ന്യൂഡൽഹി: വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു. 89 വയസായിരുന്നു. ഡൽഹിയിലാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935ലാണ് ജനനം. 1957ൽ കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ എം.എ ബിരുദമെടുത്തു. 1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽനിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമയെടുത്തു. 1965ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയുമായും പ്രവർത്തിച്ചു.

ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് ഭാര്യ. മക്കൾ: രാഹുൽ, സുജാത.

2005ലാണ് പത്മഭൂഷൺ ലഭിച്ചത്. 1969ലും 1973ലും ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2004ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരം ലഭിച്ചു.

Summary: Noted Indian painter A. Ramachandran passes away

TAGS :

Next Story