സി.പി.എം സെമിനാറിൽ കെ.വി തോമസ് പങ്കെടുത്തതിൽ തെറ്റില്ലെന്ന് വക്കം പുരുഷോത്തമൻ
'ഇടതുപക്ഷത്തോട് അയിത്തമില്ല; ബി.ജെ.പിയാണ് മുഖ്യശത്രു'
ഇടതുപക്ഷവുമായി കോൺഗ്രസ് സഹകരിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ. ബി.ജെ.പിയാണ് മുഖ്യശത്രു. ഇടതുപക്ഷത്തോട് കോൺഗ്രസിന് അയിത്തമില്ല. സി.പിഎം പാർട്ടി കോൺഗ്രസിൻറെ സെമിനാറിൽ കെ. വി. തോമസ് പങ്കെടുത്തതിൽ തെറ്റില്ലെന്നും വക്കം പുരുഷോത്തമൻ മീഡിയവണിനോട് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി പോകണം. ബി.ജെ.പി പരാജപ്പെടുത്താൻ അത്ര എളുപ്പമല്ല. എല്ലാ സംസ്ഥാനത്തും കോൺഗ്രസാണ് പ്രധാന പാർട്ടി. ഇടതുപക്ഷത്തിനോട് നമുക്ക് അലർജിയില്ല, അവർക്ക് ഇങ്ങോട്ടാണ് അലർജിയുള്ളത്.
എന്നാൽ മറ്റൊരു പാർട്ടിയിലുള്ള ആളെ പിടിച്ച് അവരുടെ നേതാവാക്കുന്നത് ശരിയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തത് ശരിയായില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസ് വളരെ അടുത്ത സുഹൃത്താണ്. എപ്പോ വന്നാലും ഇവിടെ വരും. ഇപ്പോൾ നടന്ന സംഭവത്തിൽ വലിയ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ കോൺഗ്രസ് ഡൈനാമിക്കായിട്ട് പ്രവർത്തിക്കുന്നുണ്ട്. അധികം ഡൈനാമികായാലും ചില അബദ്ധങ്ങളും പറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Adjust Story Font
16