Quantcast

വാതില്‍ അടക്കാതെ സർവ്വീസ്; കോഴിക്കോട് 18 സ്വകാര്യ ബസ് ഡ്രൈവർമാർക്ക് നോട്ടീസ്

മോട്ടോർ വാഹന വകുപ്പാണ് നോട്ടീസ് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-01-27 15:56:30.0

Published:

27 Jan 2023 3:53 PM GMT

വാതില്‍ അടക്കാതെ സർവ്വീസ്; കോഴിക്കോട് 18 സ്വകാര്യ ബസ് ഡ്രൈവർമാർക്ക് നോട്ടീസ്
X

കോഴിക്കോട്: വാതിൽ അടക്കാതെ സർവ്വീസ് നടത്തിയ 18 സ്വകാര്യ ബസ് ഡ്രൈവർമാർക്ക് നോട്ടീസ് അയച്ചു. മോട്ടോർ വാഹന വകുപ്പാണ് നോട്ടീസ് നൽകിയത്. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഡ്രൈവർമാരുടെ ലൈസന്‍സ് സസ്പെന്‍സ് ചെയ്യാനും ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കാനും കാരണമാകും. പരാതികള്‍ തുടരുന്ന സാഹചര്യത്തില്‍ നാളെയും പരിശോധന തുടരും.

TAGS :

Next Story