Quantcast

25 ഭൂവുടമകൾക്ക് നോട്ടീസ്: എറണാകുളം ചെറായിയിലെ നഷ്ടമായ ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോർഡ്

ഫാറൂഖ് കോളജിനായി വഖഫ് ചെയ്ത 404 ഏക്കർ ഭൂമിയാണ് ചെറായിയില്‍ അന്യാധീനപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2022-03-31 10:16:20.0

Published:

31 March 2022 10:00 AM GMT

25 ഭൂവുടമകൾക്ക് നോട്ടീസ്: എറണാകുളം ചെറായിയിലെ നഷ്ടമായ ഭൂമി തിരിച്ചുപിടിക്കാന്‍  വഖഫ് ബോർഡ്
X
Listen to this Article

എറണാകുളം ചെറായിയിലെ വഖഫ് ഭൂമി തിരികെ പിടിക്കാന്‍ വഖഫ് ബോർഡ് നടപടി തുടങ്ങി. 25 ഭൂവുടമകള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ് നല്‍കി. ഫാറൂഖ് കോളജിനായി വഖഫ് ചെയ്ത 404 ഏക്കർ ഭൂമിയാണ് ചെറായിയില്‍ അന്യാധീനപ്പെട്ടത്.

ബ്ലൂവാട്ടേഴ്സ്, ക്ലബ് മഹീന്ദ്ര റിസോർട്ടുകള്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ് നല്കിയത് . അതേസമയം വഖഫ് ബോർഡ് നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിസോർട്ട് ഉടമകള്‍ അറിയിച്ചു. 1950ൽ മുഹമ്മദ് സിദ്ദീഖ് സേട്ട് എന്നായാളാണ് കോഴിക്കോട്ടെ ഫാറൂഖ് കോളജിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായിട്ട് 404 ഏക്കർ ഭൂമി വഖഫ് ചെയ്തത്.

വഖഫ് ബോര്‍ഡിന്റെ മുന്നില്‍ ഇതുസംബന്ധിച്ച് രേഖകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷനാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നാലെ വഖഫ് ബോര്‍ഡിന് ഭൂമി സംബന്ധിച്ച അടിസ്ഥാന രേഖകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2019ൽ ഈ ഭൂമി തിരികെ പിടിക്കാനുള്ള നടപടികൾ വഖഫ് ബോർഡ് ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം തുടർ നടപടികൾ വൈകുകയായിരുന്നു.

more to watch

TAGS :

Next Story