Quantcast

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ബദിയെടുക്ക പോലീസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയായ കെ സുരേന്ദ്രന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-15 04:01:01.0

Published:

15 Sep 2021 3:37 AM GMT

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
X

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാളെ നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.

ബദിയെടുക്ക പോലീസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയായ കെ സുരേന്ദ്രന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. നാളെ നേരിട്ട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തണമെന്നാണ് നോട്ടീസിലുള്ളത്. എന്നാല്‍ നാളെ ഹാരജാകാനുള്ള സാധ്യത വളരെ കുറവാണ്. ശനിയാഴ്ചക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുമെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായ സുരേന്ദ്രന് വേണ്ടി ബി.എസ്.പിയുടെ സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ പിന്‍വലിപ്പിക്കാന്‍ പണവും പാരിതോഷികവും നല്‍കിയെന്ന പരാതിയിലാണ് കേസ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.



TAGS :

Next Story