Quantcast

'പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടി': യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ മന്ത്രി ആര്‍ ബിന്ദുവിന് കോടതിയുടെ നോട്ടീസ്

ആർ ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഉണ്ണിയാടന്‍ ഹരജിയില്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-08-12 11:16:57.0

Published:

12 Aug 2021 9:31 AM GMT

പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടി:   യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ മന്ത്രി ആര്‍ ബിന്ദുവിന് കോടതിയുടെ നോട്ടീസ്
X

തെരഞ്ഞെടുപ്പ് കേസില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് ഹൈക്കോടതിയുടെ നോട്ടീസ്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍റെ ഹരജിയിലാണ് കോടതി നടപടി. ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ആവശ്യം.

പ്രൊഫസറല്ലാത്ത ബിന്ദു പ്രൊഫസർ എന്ന് പേരിന്‍റെ കൂടെ ചേർത്ത് വോട്ട് തേടിയെന്നാണ് ഹരജിയിലെ ആരോപണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് ആവശ്യം. ആർ ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഉണ്ണിയാടന്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story